റിയാദ് :റമദാനിലെ ഇഫ്താറില്‍ നിന്ന് മാറി ചിന്തിച്ചു സുഹുറുമായി (ഇടയത്താഴം ) റിയാദിലെ കലാസാംസ്‌കാരിക വേദിയായ യവനിക.

റിയാദ് ബത്തയിലെ ഹാഫ്മൂണി ലാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കെടുത്ത അത്താഴം രാത്രി ഒരു മണിമുതല്‍ 3 മണി വരെയാണ് സംഘടിപ്പിച്ചത്.

ഇതിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സംഗമം പ്രസിഡന്റ് നവാസ്ഖാന്‍ പത്തനാപുരത്തിന്റെ അധ്യക്ഷതയില്‍ നസീര്‍ പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. വേദി ചെയര്‍മാന്‍ സത്താര്‍ കായംകുളം ആമുഖ പ്രസംഗം നടത്തി.

റംസാന്‍ വ്രതം ആധുനിക കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ അറുസുല്‍ അഹ്മദ് പ്രഭാഷണം നടത്തി. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി വി. ജെ. നസ്‌റുദ്ധിന്‍, യൂസുഫ് കുഞ്ഞു കായംകുളം, സലിം കളക്കര (ഒ ഐ സി സി ), മൊയ്തീന്‍ കോയ (കെ എം സി സി ), എന്‍. ആര്‍. കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, സുരേഷ് ബാബു (കൃപ ), ബഷീര്‍ ചൂനാട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനു അബ്ദുല്‍സലാം ഇടുക്കി,സലിം മാളിയേക്കല്‍, ഫിറോസ് നിലമ്പൂര്‍, കമറുദ്ധിന്‍ താമരക്കുളം, അബ്ദുള്‍ സലാം കരുനാഗപ്പള്ളി, റെജി മാമന്‍, കൃഷ്ണന്‍ വെള്ളച്ചാല്‍, സാജിദ്, ഷിഹാബ് പോളക്കുളം,സൈഫ് കായംകുളം, ഷാജി മഠത്തില്‍ നാസര്‍ ലയ്‌സ് എന്നിവര്‍ നേതൃത്വം കൊടുത്തു. ജനറല്‍ സെക്രെട്ടറി സലിം പള്ളിയില്‍ സ്വാഗതവും രാജന്‍ കാരിച്ചാല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്