കൊച്ചി: പുതുവൈപ്പിന്‍ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ വാദം കേള്‍ക്കുന്ന മനുഷ്യാവകാശ കമ്മീഷനില്‍ താരമായത് അലന്‍ എന്ന ഏഴ് വയസുകാരന്‍. പൊലീസ് നടപടിയെ ന്യായീകരിച്ച എസ്.പി യതീഷ് ചന്ദ്ര പതറിപ്പോയത് അലന്റെ വാദത്തിനുമുന്നിലാണ്

തന്നെയും സഹോദരനേയും പൊലീസ് തല്ലിയെന്ന് യതീഷ് ചന്ദ്രയെ സാക്ഷിയാക്കി കമ്മീഷനു മുമ്പില്‍ അലന്‍ പറഞ്ഞു. താന്‍ തല്ലിയോ എന്ന യതീഷ് ചന്ദ്ര അലനോട് ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും അതെ എന്നാണ് അലന്റെ മറുപടി.


Also Read:‘കൊടിയേരിയെ തെക്കൊട്ടെടുക്കാന്‍ സമയമായി; കണ്ണൂരില്‍ നിന്നും തൊടലുപൊട്ടിച്ചിറങ്ങിയ നായയാണ് സുധീഷ് മിന്നി’; കൊല വിളി പ്രസംഗവുമായി വീണ്ടും ശോഭ സുരേന്ദ്രന്‍, വീഡിയോ കാണാം


എന്നാല്‍ മിതമായ ബലപ്രയോഗം മാത്രമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. സമരക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ തടസപ്പെടുത്തിയപ്പോഴാണ് ഇടപെട്ടതെന്നാണ് പൊലീസ് വാദം.

കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

വീഡിയോ കാണാം