ന്യൂദല്‍ഹി: ജനലോക്പാലിനുവേണ്ടി പാര്‍ട്ടി ശക്തമായി വാദിച്ചില്ലെന്നാരോപിച്ച് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ എം.പി സ്ഥാനം രാജി വെയ്ക്കാനൊരുങ്ങി. ഇന്ന് രാവിലെ നടന്ന ബി.ജെ.പിമാരുടെ യോഗത്തിലാണ് സിന്‍ഹ തന്റെ രാജി സന്നദ്ധത അറിയിച്ചത്.

ലോക്പാല്‍ ബില്ലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ച പശ്ചാത്തലത്തിലാണ് സിന്‍ഹയുടെ പ്രതികരണം. ശക്തമായ ലോക്പാല്‍ ബില്ലിന്റെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതായി സിന്‍ഹ ചൂണ്ടിക്കാട്ടി.