എഡിറ്റര്‍
എഡിറ്റര്‍
ആ ആദിവാസി ജനതയെ കൂട്ടക്കുരുതി നടത്തിയത് എന്തിനായിരുന്നു?
എഡിറ്റര്‍
Saturday 1st September 2012 11:38pm

സ്വര്‍ണ ഖനികളന്വേഷിക്കുന്ന നിയമവിരുദ്ധ ഗരിംപീറകള്‍ (garimpeiros) മുതല്‍ സര്‍ക്കാര്‍ പിന്തുണയുള്ള കോര്‍പ്പറേറ്റുകള്‍ വരെ എല്ലായിടത്തും ചെയ്യുന്നത് ഒന്നു തന്നെ. മനുഷ്യ-മനുഷ്യേതര സമുദായങ്ങളെ വിഭവങ്ങള്‍ക്കായി നശിപ്പിക്കുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുക.


എസ്സേയ്‌സ്‌/സുഭാങ്കര്‍ ബാനര്‍ജി

മൊഴിമാറ്റം/ഷഫീക്ക് എച്ച്.

ഇന്ന് എനിക്ക് അങ്ങേയറ്റം വേദനാജനകമായൊരു ദിവസമായിരുന്നു. ഇന്ന് രാവിലെ രണ്ട് വാര്‍ത്തകളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ആമസോണ്‍ വനത്തില്‍ ജീവിക്കുന്ന 80 യനോമാമി ആദിവാസികളെ കൂട്ടകൊല നടത്തിയ വാര്‍ത്തയാണ് ഒന്നെങ്കില്‍ മറ്റൊന്ന് ആര്‍ട്ടിക് സമുദ്രത്തില്‍ എണ്ണ ഖനനം ചെയ്യാന്‍ ഷെല്ലിന് (Shell) ഒബാമ പച്ചക്കൊടി വീശിയതാണ്. രണ്ടും വിഭവങ്ങള്‍ക്കായി നടക്കുന്ന യുദ്ധമാണ്. ഒന്ന് സ്വര്‍ണം കുഴിച്ചെടുക്കാനായിട്ടുള്ളതാണെങ്കില്‍ മറ്റൊന്ന് എണ്ണ കുഴിച്ചെടുക്കാനായിട്ടുള്ളതും.

Ads By Google

ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി, ‘ആമസോണ്‍ എന്ന വെനിസ്വേലന്‍ പ്രദേശത്ത് എണ്‍പതോളം യനോമാമി ജനങ്ങളെ കൂട്ടക്കുരുതി ചെയ്തിരിക്കുന്നു.    പ്രദേശനിവാസികള്‍ പറയുന്നത്, സായുധധാരികളായ ഒരുകൂട്ടമാള്‍ക്കാര്‍ (നിയമവിരുദ്ധ സ്വര്‍ണ്ണ ഖനി അന്വേഷകര്‍) ഒരു ഹെലിക്കോപ്റ്ററില്‍ എത്തി ഹൈ ഒക്കാമ പ്രദേശത്തെ ഇറോടാത്തെറി നിവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിക്കുകയും ചെയ്തു.’

ലോകത്തെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന തദ്ദേശ നിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ (ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഇത്. ഒരു വര്‍ഷത്തോളമായി അവരുടെ കാമ്പയിനുകള്‍ക്ക് ഞാന്‍ ഫോട്ടോഗ്രാഫുകള്‍ നല്‍കാറുണ്ട്.) ഒരു പത്രപ്രസ്താവനയില്‍ പറയുന്നു, ‘സംഭവശേഷം ബ്രസീലിന് തൊട്ടടുത്തായുള്ള വെനിസ്വേലന്‍ പ്രദേശമായ മൊമോയിയില്‍ കത്തിക്കരിഞ്ഞ മനുഷ്യരുടെ ശരീരങ്ങളും അസ്ഥികളും കണ്ടിട്ടുള്ളതായി ദൃക്‌സാക്ഷികള്‍ വിവരിക്കുന്നുണ്ട്. ഇതിനെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവരുന്നതെങ്കിലും സംഭവം ജൂലൈയിലാണ് നടന്നത്.’

വെനിസ്വേലയ്ക്കും ബ്രസീലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന  ആമസോണില്‍ ഏകദേശം 20,000 യനോമാമി ജനങ്ങളാണ് ഉള്ളത്. ഇവരെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത് പ്രശസ്ത ഫോട്ടോജേണലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ക്ലൗഡിയ ആന്‍ഡുജാറിന്റെ വിഖ്യാത ഫോട്ടോഗ്രാഫുകളില്‍ നിന്നാണ്.  1970കളോടെ ആന്‍ഡുജാര്‍ ഫോട്ടോജേണലിസം ഉപേക്ഷിക്കുകയും യനോമാമി ജനതയെ പറ്റിയുള്ള ആഴമേറിയ പഠനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്തു.

വെനിസ്വേലയ്ക്കും ബ്രസീലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന  ആമസോണില്‍ ഏകദേശം 20,000 യനോമാമി ജനങ്ങളാണ് ഉള്ളത്.

ഇക്കാലത്ത് ആന്‍ഡുജാര്‍ ഒരുകാര്യം ശ്രദ്ധിച്ചു. ‘വടക്കന്‍ ബ്രസീലില്‍ സര്‍ക്കാര്‍ ദേശാന്തരഹൈവേ നിര്‍മിച്ചതിന്റെ ഭാഗമായി യനോമാമി ജനതയുടെ ചരിത്രത്തിലെതന്നെ വലിയൊരു സാംസ്‌കാരിക കുടിയൊഴിക്കല്‍ നടന്നിരുന്നു. റോഡുകള്‍ പണിയാനായി ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ നാശം വിതച്ചുകൊണ്ട് ഈ പാവം ജനതയ്ക്കിടയില്‍ അഞ്ചാംപനി പടര്‍ന്നുപിടിച്ചു.’

എണ്‍പതുകളില്‍ മറ്റൊരു വിനാശം ഇവരെ പിടികൂടി. വന്‍ നേട്ടങ്ങളെ കണ്ണുവെച്ചുകൊണ്ട് ആയിരക്കണക്കിന് ചെറുകിട നിയമവിരുദ്ധ സ്വര്‍ണ ഖനി അന്വേഷകര്‍ ഇവിടേയ്‌ക്കെത്തി. ഇതിന്റെ ഫലമായി 20 ശതമാനത്തോളം യനോമാമി ജനങ്ങള്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ നരവംശശാസ്ത്രജ്ഞരുടെയും സര്‍വൈവല്‍ ഇന്റര്‍നാഷണലിന്റെയും സഹായ സഹകരണത്തോടെയുള്ള 15 വര്‍ഷത്തെ കാമ്പെയിന്‍ നടത്തി. ഇതില്‍ ആന്‍ഡുജാറിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. ഇതിന്റെ ഫലമായി 1992ല്‍ യനോമാമി ജനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിയന്‍ സര്‍ക്കാര്‍ അവിടെ യനോമാമി പാര്‍ക്ക് സ്ഥാപിക്കുകയുണ്ടായി.

യനോമാമി ആദിവാസികള്‍

ജൂലൈയില്‍ നടന്ന കൂട്ടക്കുരുതിയില്‍ തദ്ദേശീയ ജനവാസം മൊത്തത്തില്‍ തുടച്ചുമാറ്റപ്പെട്ടു. ഇത് ആദ്യമായല്ല. ‘ഇന്‍ഡ്യന്‍ കൂട്ടക്കുരുതി‘ എന്നറിയപ്പെടുന്ന ക്യാമ്പ് ഗ്രാന്റ് കൂട്ടക്കൊല നടന്നത് 1871 ഏപ്രില്‍ 30നാണ്. കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമടക്കം അന്ന് നൂറ്റമ്പതോളം അപ്പാചിവിഭാഗത്തില്‍പ്പെട്ടവരാണ് അതിനിഷ്ഠൂരമായി കൊല്ലചെയ്തത്. അതും ആരിസോണയിലെ ആരവൈപ പ്രദേശത്തെ ഒരു അധിവാസ പ്രദേശത്തു നിന്നു മാത്രമായി.

ഈ സംഭവങ്ങളെ പറ്റി പ്രശസ്ത ചരിത്രകാരന്‍ കാള്‍ ജാക്കോബി ‘Shadows at Dawn: A Borderlands Massacre and the Violence of History‘ എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.

യനോമാമി കൂട്ടക്കൊലയെകുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ വരാന്‍ ഇനിയും വൈകും. പക്ഷേ ഒരു കാര്യം വ്യക്തമാണ്, ഇത് വിഭവത്തിനായുള്ള ഒരു യുദ്ധമാണ്. സ്വര്‍ണത്തിനുവേണ്ടിയുള്ള യുദ്ധമാണ് ഈ പ്രദേശത്ത് നടന്നത്. വരും ദശകങ്ങളിലും ഇത് വര്‍ദ്ധിക്കുമെന്നതാണ് നിര്‍ഭാഗ്യകരം. കാരണം പ്രകൃതി വിഭവങ്ങളില്‍ ഭൂരിഭാഗവും തദ്ദേശീയരായ ഈ ജനത ജീവിക്കുന്ന മണ്ണിനടിയിലോ ഇവര്‍ അതിജീവനം നടത്തുന്ന സമുദ്രാന്തര്‍ ഭാഗത്തോ ആണല്ലോ. ആമസോണ്‍, ആര്‍ട്ടിക്, ഇന്ത്യന്‍ വനങ്ങള്‍,  ഒക്കെ ഇതിനുദാഹരണങ്ങളാണ്. സ്വര്‍ണ ഖനികളന്വേഷിക്കുന്ന നിയമവിരുദ്ധ ഗരിംപീറകള്‍ (garimpeiros) മുതല്‍ സര്‍ക്കാര്‍ പിന്തുണയുള്ള കോര്‍പ്പറേറ്റുകള്‍ വരെ എല്ലായിടത്തും ചെയ്യുന്നത് ഒന്നു തന്നെ. മനുഷ്യ-മനുഷ്യേതര സമുദായങ്ങളെ വിഭവങ്ങള്‍ക്കായി നശിപ്പിക്കുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുക.

ആമസോണിലെ യനോമാമി ജനതയുമായി ബന്ധപ്പെട്ട വിഭവ യുദ്ധം ആര്‍ട്ടിക്കിലെ  ഇന്യൂപിയാറ്റ് ജനവിഭാഗങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. ആര്‍ട്ടിക് സമുദ്രത്തില്‍ എണ്ണ ഖനനത്തിനായി ഷെല്‍ എന്ന കോര്‍പ്പറേറ്റിന് ഒബാമ ഭരണകൂടം അനുമതി നല്‍കുകയുണ്ടായി. അലാസ്‌കയിലെ ബ്യൂഫോര്‍ട്ട്, ചുക്ചി കടലുകളിലാണ് ഈ അനുമതി പ്രാവര്‍ത്തികമാവുന്നത്. ഈ അംഗീകാരത്തെ ലളിതവല്‍ക്കരിച്ച് ഭരണകൂടം ഇതിനെ വിശേഷിപ്പിക്കുന്നത് ‘പ്രിപ്പറേറ്ററി വര്‍ക്ക്’ എന്നാണ്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പോലും ഇനിയും ലഭിക്കാനിരിക്കുന്നതെയുള്ളു. എന്നിട്ടും ഷെല്‍ ഇവിടെ ഖനനം തുടങ്ങിക്കഴിഞ്ഞു എന്നതാണ് വസ്തുത.
അടുത്ത പേജില്‍ തുടരുന്നു

Advertisement