എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ ആദ്യമായി സ്‌കൂട്ടറുമായി യമഹ എത്തുന്നു
എഡിറ്റര്‍
Sunday 16th September 2012 5:35pm

ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുമായി എത്തിയിരിക്കുകയാണ് യമഹ. യമഹ റേ എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ബ്രാന്റ് അംബാസിഡറും ചില്ലറക്കാരിയല്ല. ദീപിക പദുകോണാണ് റേയുടെ ബ്രാന്റ് അംബാസിഡര്‍. യുവാക്കളെ ലക്ഷ്യമിട്ടാണ് റേ എത്തുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

Ads By Google

ഈ വര്‍ഷം ആദ്യമാണ് റേയെ ദല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. 113 സിസി ശ്രേണിയിലെ ഏറ്റവും ആകര്‍ഷകമായ മോഡല്‍ എന്നാണ് റേ വിശേഷിക്കപ്പെടുന്നത്.

ഹോണ്ട ഡിയോക്ക് സമാനമായി മുന്‍വശത്തെ ബോഡിയിലാണ് ഹെഡ്‌ലൈറ്റ് ഉള്ളത്. ആകര്‍ഷകമായ ഡ്യുവല്‍ പെയിന്റിങ്ങാണ് റേയുടെ മറ്റൊരു പ്രത്യേകത. യമഹയുടെ സിങ്കിള്‍ സിലിണ്ടര്‍, നാല് സ്‌ട്രോക്ക്, രണ്ട് വാല്‍വ് എന്നിവയും റെയിലുണ്ടാകും. ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് റേയ്ക്കുള്ളത്.

ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷനാണ് റേയുടേത്. മുന്നില്‍ ടെലിസ്‌കോപ്പ് സസ്‌പെന്‍ഷനും പുറകില്‍ യൂണിറ്റ് സ്വിങ് സസ്‌പെന്‍ഷനുമാണുള്ളത്.

ബ്ലൂ, പര്‍പ്പിള്‍, പിങ്ക്, ബര്‍ഗണ്ടി, ഗ്രെ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ റേ ലഭ്യമാണ്. 46,000 രൂപയാണ് റേയുടെ വില.

Advertisement