ന്യൂദല്‍ഹി: അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വാഹനവിപണയില്‍ കണ്ണുംനട്ടിരിക്കുകയാണ് ജപ്പാന്‍ വാഹനനിര്‍മ്മാണ കമ്പനിയായ യമഹ മോട്ടോര്‍സ്. ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ബൈക്ക് ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ വിപണിക്ക് അനുകൂലമായ, പരിസ്ഥിതി സൗഹൃദമായ ഈ-ബൈക്ക് നിരത്തിലിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. എന്നാല്‍ ഈ-ബൈക്ക് എപ്പോള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കൂടാതെ കമ്പനിയുടെ പുതിയ രണ്ട് സ്‌കൂട്ടറുകള്‍ ഈവര്‍ഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് യമഹ അറിയിച്ചിട്ടുണ്ട്. നിലവില്‍ ജപ്പാനിലും യൂറോപ്പിലും യമഹയുടെ ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ധനവില കുതിച്ചുകയറുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ഇത്തരം ബൈക്കുകള്‍ ഇറക്കുന്നത് അത്ര മോശമാകില്ലെന്നാണ് കമ്പനി കരുതുന്നത്.