എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വേരുറപ്പിക്കാന്‍ യമഹ എത്തുന്നു
എഡിറ്റര്‍
Tuesday 12th February 2013 3:22pm

ജാപ്പാനീസ് ഇരു ചക്രവാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വേരുറപ്പിക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 450 ഉം , ടച്ച് പോയിന്റുകള്‍ 1400 ആയി ഉയര്‍ത്താനുമാണ് കമ്പനിയുടെ തീരുമാനമെന്ന് യമഹ മോട്ടോര്‍ ഡയരക്ടര്‍ ജൂന്‍ നകാതപറഞ്ഞു.

Ads By Google

നിലവില്‍ 400 ഡീലര്‍ഷിപ്പും, 1200 കസ്റ്റമര്‍  ടച്ച് പോയിന്റുകളുമാണ് യമഹക്കുള്ളത്. കൂടാതെ യമഹ പുതിയ  ബൈക്ക് കോര്‍ണറുകളും ആരംഭിക്കും. മൂന്നു വര്‍ഷത്തിന് ശേഷം കമ്പനിയുടെ വിപണി വിഹിതത്തെ  3 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്താനും യമഹ ലക്ഷ്യമിടുന്നു.

ചെന്നെയിലുള്ള പുതിയ ഫാക്ടറി കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിക്കും. വില്‍പ്പന മെച്ചപ്പെടുത്തി മറ്റ് കമ്പനികളോട് കിടപിടിക്കാനാണ് യമഹയുടെ ശ്രമം.  2018 ആകുമ്പോഴേക്കും വാര്‍ഷിക ഉത്പാദന ശേഷി 28 ലക്ഷം യൂണിറ്റായി ഉയര്‍ത്തുമെന്ന് അധികൃതര്‍ പറയുന്നു.

ബോളീവുഡ് നായിക ദീപിക പദ്‌കോണിന്റെ പിന്തുണയോടെ കഴിഞ്ഞ സെപ്റ്റംബറില്‍ ഇറക്കിയ റേ സ്‌കൂട്ടറിന്  ഉപഭോക്താക്കളില്‍  നിന്നും  നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. ഇത് വരെ 35,000 വില്‍പ്പനയാണ് ഇതിന് മാത്രം ലഭിച്ചത്.

ഇന്ത്യന്‍ ഗ്രാമീണ മേഖലയയില്‍ നല്ല അവസരങ്ങള്‍ കിട്ടും എന്ന പ്രതീക്ഷയിലാണ് ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യമഹ നിര്‍ബന്ധിതമായത്. വികസന പദ്ധതിയുടെ ഭാഗമായി നല്ല സാമ്പത്തിക ലാഭവും വരും വര്‍ഷങ്ങളില്‍ യമഹമോട്ടോര്‍സ് ലക്ഷ്യമിടുന്നു.

Advertisement