എഡിറ്റര്‍
എഡിറ്റര്‍
യമഹ മോട്ടോഴ്‌സിന്റെ ‘ആല്‍ഫ’ വിപണിയില്‍
എഡിറ്റര്‍
Friday 7th March 2014 3:41pm

yamaha-alpha

കൊച്ചി: യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് അത്യാധുനീക 113 സി.സി. ഓട്ടോമാറ്റിക് സ്‌ക്കൂട്ടറായ ആല്‍ഫ വിപണിയിലിറക്കി.

ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന  ഫാമിലി വിഭാഗത്തിലേക്കായി കമ്പനി പുറത്തിറക്കുന്ന ആദ്യ സ്‌ക്കൂട്ടറാണിത്.

കൂടുതല്‍ സൗകര്യവും സ്റ്റേറേജ് സ്ഥലവും ആധുനിക രൂപകല്‍പ്പനയുടെ പിന്‍ബലത്തിലൊരുക്കിയതാണ് പുതിയ ആല്‍ഫ. നഗര സഞ്ചരത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

കണ്ടിന്യൂവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സി.ടി.വി.) കൂടിയ എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് 113 സി.സി. എഞ്ചിനും അതിന്റെ പിന്‍ബലത്തോടെ ലഭിക്കുന്ന സുഗമമായ ആക്‌സിലറേഷനും മികച്ച ഇന്ധന ക്ഷമതയോടു കൂടിയ പിക്കപ്പും ഇതിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

മികച്ച ഇന്ധനക്ഷമതയോടു കൂടിയ (ലിറ്ററിന് 62 കിലോമീറ്റര്‍*) ആല്‍ഫയുടെ എഞ്ചിന്‍ പ്രകടനം ഇതിന്റെ മുഖ്യ സവിശേഷതകളില്‍ പെടുന്നു.

കാലുകള്‍ താഴെ എത്തും വിധം സ്ത്രീകള്‍ക്കു പോലും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്നതാണ് ഇതിന്റെ ടെലിസ്‌ക്കോപ്പിക് സസ്‌പെന്‍ഷന്‍. കൂടാതെ അപ്‌റൈറ്റ് ടൈപ്പ് റിയര്‍ സസ്‌പെന്‍ഷന്‍, സുഖപ്രദമായ റൈഡിങ്, നീളമേറിയ സീറ്റ്, കൂടിയ ലെഗ് സ്‌പേസ് എന്നിവയെല്ലാം ശ്രദ്ധേയമായ മറ്റു സൗകര്യങ്ങളാണ്.

അഞ്ചു നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ ആല്‍ഫയുടെ കേരളത്തിലെ എക്‌സ് ഷോറൂം വില 49, 757 രൂപയാണ്.

സ്‌ക്കൂട്ടര്‍ വിപണിയില്‍  ഈ വര്‍ഷം തങ്ങളുടെ വില്‍പ്പന 3.6 ദശലക്ഷം യൂണിറ്റുകളാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിപണന വിഭാഗം വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ പറഞ്ഞു.

Advertisement