കൊല്‍ക്കത്ത: 2012-ഓടെ ഇന്ത്യയില്‍ സ്‌കൂട്ടറുകള്‍ ഇറക്കുമെന്ന് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹാ.നിലവില്‍ യമഹാ ബൈക്കുകള്‍ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രിയം.

‘നിലവില്‍ അമേരിക്കയും യൂറോപ്പുമടക്കം നിരവധി മാര്‍ക്കറ്റുകളില്‍ ഞങ്ങളുടെ സ്‌കൂട്ടറുകളുണ്ട്. ഇന്ത്യന്‍ വിപണിയെക്കുറിച്ച് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇവിടെയും സ്‌കൂട്ടറുകളിറക്കാന്‍ കഴിയും.’-യമഹാ മോട്ടോര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ജുന്‍ നാകാട പറഞ്ഞു.

സുര്‍ജാപ്പൂരിലെയും ഫരീദാബാദിലെയും സാങ്കേതിക സംവിധാനമുപയോഗിച്ചുതന്നെ സ്‌കൂട്ടര്‍ ഉല്‍പാദനം നടത്താനാകുമെന്നും യമഹാവൃത്തങ്ങള്‍ പറഞ്ഞു.പുതിയ സ്‌കൂട്ടുറുല്‍പാദന പ്ലാന്റുകള്‍ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.