ന്യൂദല്‍ഹി: ഉത്സവസീസണ്‍ ലക്ഷ്യമിട്ട് യമഹയുടെ പുതിയ മോഡല്‍ ഫേസര്‍, Fz-Sലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ അവതരിച്ചു. കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് മോഡല്‍ സീരീസിലെ പുതുമുറക്കാരാണ് ഇരുവരും.

Ads By Google

ചില കോസ്മറ്റിക് മാറ്റങ്ങളുമായാണ് പുതിയ ബൈക്ക് എത്തിയിരിക്കുന്നത്. ബൈക്കിന്റെ ലോഗോയിലും നിറങ്ങളിലും ഈ മാറ്റം പ്രകടമാണ്.

73,030 രൂപയും 78,130 രൂപയുമാണ് Fz-S ന്റെയും ഫേസറിന്റേയും ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. ബൈക്കിന്റെ ടെക്‌നിക്കല്‍ പ്രത്യേകതകളെല്ലാം മുന്‍ മോഡലില്‍ ഉള്ളത് മാത്രമാണ്.

153 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ നാല് സ്‌ട്രോക് എഞ്ചിന്‍, 14 bhp ആണ് ബൈക്കിന്റെ മാക്‌സിമം പവര്‍.

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുള്ള ബൈക്കിന്റെ ആക്‌സിലറേഷന്‍ 5.5 സെക്കന്റില്‍ 60 kmph ആണ്.