ന്യൂദല്‍ഹി: യാഹൂ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. സോഷ്യല്‍ സൈറ്റായ ബുസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാണ് യാഹൂ ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത്. ഏപ്രില്‍ 21 മുതല്‍ ബുസ് സേവനം നല്‍കില്ലെന്നാണ് യാഹൂ വ്യക്തമാക്കിയിരിക്കുന്നത്.

പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് ഉപയോക്താക്കളെ കഷ്ടത്തിലാക്കുമെന്ന് അറിയാമെന്നും എന്നാല്‍ പുതിയ സേവനങ്ങളുമായി ശക്തമായി തിരിച്ചെത്തുമെന്നും യാഹൂ വ്യക്തമാക്കി.

2008ലായിരുന്നു യാഹു ബുസ് ആരംഭിച്ചത്. ആളുകള്‍ക്ക് സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാനും ബന്ധപ്പെടാനുമുള്ള മാധ്യമമെന്ന നിലയ്ക്കായിരുന്നു ഇത്. എന്നാല്‍ അതീവരഹസ്യ സ്വഭാവമുള്ള ഒരു രേഖ ചോര്‍ന്നതോടെയാണ് ബുസിനുമേല്‍ നിയന്ത്രണം വീണത്. തുടര്‍ന്ന് ബുസിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ യാഹൂ തീരുമാനിക്കുകയായിരുന്നു.