ലണ്ടന്‍: ഒടുവില്‍ യാഹൂവും മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു. ഗൂഗിളും ട്വിറ്ററും ഫേസ്ബുക്കുമെല്ലാം മുഖംമിനുക്കി കുതിക്കുമ്പോള്‍ ഇനിയും മാറിയില്ലെങ്കില്‍ അത്ര സുരക്ഷിതമായിരിക്കില്ല എന്ന് യാഹൂ മനസിലാക്കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് യാഹൂ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നത്.

ഉപയോക്താക്കള്‍ക്ക് ഇനി യാഹൂ വിടാതെ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ഫോട്ടോ, വീഡിയോ, യൂട്യൂബ് തുടങ്ങിയവ പോസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്. ഇന്‍ബോക്‌സിന്റെ സ്‌റ്റേറേജ് കപ്പാസിറ്റിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരുമാസം 300 ബില്യണ്‍ മിനുറ്റുകള്‍ യാഹൂ മെയിലില്‍ ചിലവഴിക്കുന്നുണ്ടെന്നാണ് ബി ബി സി കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ മാറ്റങ്ങള്‍ ആരാധകരെ വര്‍ധിപ്പിക്കുമെന്നാണ് യാഹൂവിന്റെ പ്രതീക്ഷ.