ന്യൂയോര്‍ക്ക്: ഇന്‍ര്‍നെറ്റില്‍ രതിചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന വെബ്‌സൈറ്റുകള്‍ക്കായി ഇനി മുതല്‍ പ്രത്യേക ഡൊമൈന്‍. .xxx എന്ന ഡൊമൈനായിരിക്കും ഇനി ഇത്തരം സൈറ്റുകള്‍ക്ക് ലഭിക്കുക. .com, .org പോലെയുള്ള അഡ്രസുകളുടെ മാതൃകയിലുള്ളതാണ് .xxx

ഇന്റര്‍നെറ്റ് നിരീക്ഷണസ്ഥാപനമായ ഐകാന്‍ ആണ് ഇതിനുള്ള അനുമതി നല്‍കിയത്. ഇത്തരം സൈറ്റുകള്‍ക്ക് പ്രത്യേക ഡൊമൈന്‍ അനുവദിക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. 2005ല്‍ തന്നെ ഇതിന് അനുമതി ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

രതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആവശ്യമില്ലാത്തവര്‍ക്ക് സൈറ്റുകള്‍ പെട്ടെന്ന് ഒഴിവാക്കാനാകും എന്നാതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ രതിവൈകൃത്യം നിറഞ്ഞ സൈറ്റുകള്‍ക്ക് നിയമസാധുത നല്‍കാനേ ഇതുപകരിക്കൂ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.