എഡിറ്റര്‍
എഡിറ്റര്‍
മുക്കാല്‍ ലക്ഷം തികച്ച് എക്‌സ്‌യുവി 500
എഡിറ്റര്‍
Saturday 11th January 2014 3:21pm

xuv500

മഹീന്ദ്രയുടെ പ്രീമിയം എസ്!യുവിയായ എക്‌സ്! യു വി 500 യുടെ വില്‍പ്പന മുക്കാല്‍ ലക്ഷം പൂര്‍ത്തിയായി. വിപണിയിലെത്തി വെറും 27 മാസം കൊണ്ടാണ് എക്‌സ്‌യുവി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

2011 ല്‍ പുറത്തിറങ്ങിയപ്പോള്‍ റെക്കോഡ് ബുക്കിങ് നേടിയ മോഡലാണ് എക്‌സ്!യുവി 500. പ്രതീക്ഷിച്ചതിലും ആവശ്യക്കാരെത്തിയതിനെത്തുടര്‍ന്ന് ബുക്കിങ് രണ്ടോ മൂന്നോ തവണ നിര്‍ത്തി വയ്‌ക്കേണ്ടി പോലും വന്നു.

ടിഎന്‍എസ് ഓട്ടോമോട്ടീവ് ഇന്ത്യ 2012 ല്‍ നടത്തിയ പഠനത്തില്‍ ഏറ്റവും ഉപഭോക്തൃ സംതൃപ്തി നല്‍കിയ എസ്!യുവി എന്ന സ്ഥാനം നേടിയ എക്‌സ്!യുവി 500 ഇതിനകം ഇരുപത്തിയഞ്ചിലേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഇന്റര്‍നെറ്റിലും മഹീന്ദ്ര എക്‌സ്‌യുവി 500 ന് ആരാധകര്‍ ഏറെയാണ്. ഫേസ് ബുക്ക് ഫാന്‍സിന്റെ എണ്ണം 15 ലക്ഷത്തിലേറെയുണ്ട്.

യു ട്യൂബ് ചാനലില്‍ എക്‌സ്!യുവി വിഡിയോയ്ക്ക് ലഭിച്ച കാഴ്ചക്കാരുടെ എണ്ണം 75 ലക്ഷത്തിലേറെ വരും. ഓസ്‌ട്രേലിയ , ദക്ഷിണാഫ്രിക്ക ലഎന്നീ വിദേശരാജ്യങ്ങളിലും മഹീന്ദ്രയുടെ ആഗോള എസ്‌യുവി വില്‍പ്പനയ്ക്കുണ്ട്.

രണ്ട് വീല്‍ , നാലു വീല്‍ െ്രെഡവ് ഓപ്ഷനുകളുള്ള എക്‌സ്!യുവിയ്ക്ക് നാലു വകഭേദങ്ങളുണ്ട്. ഡബ്ല്യു 4 എന്ന അടിസ്ഥാന വേരിയന്റിന് 11.14 ലക്ഷമാണ് കൊച്ചിയിലെ ഷോറൂം വില.

Autobeatz

Advertisement