തിരുവനന്തപുരം: വഞ്ചിനാട് എക്‌സ്പ്രസ്സില്‍ സ്‌ഫോടകവസ്തു എന്നുസംശയിക്കുന്ന പൊതി കണ്ടെത്തി. രാവിലെ എട്ടുമണിയോടെ ട്രെയിന്‍ മാവേലിക്കരയില്‍ എത്തിയപ്പോഴാണ് അലൂമിനിയം കേബിള്‍, സ്‌ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുവായ നിയോജല്‍ ഉള്‍പ്പടെയുള്ള പൊതി കണ്ടെത്തിയത്.

സംശയം തോന്നിയ യാത്രക്കാര്‍ റയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ നിന്നാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് റയില്‍വേ പോലീസ് പോതി ലോക്കല്‍ പോലീസിന് കൈമാറി. പൊതിയിലുണ്ടായ സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.