എഡിറ്റര്‍
എഡിറ്റര്‍
10.1 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ക്‌സോളോ വിന്‍ ടാബ്‌ലറ്റ് പുറത്തിറക്കി
എഡിറ്റര്‍
Thursday 9th January 2014 12:33am

xolo-1

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ ലാവയുടെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് ആയ ക്‌സോളോ ഇന്ന് അതിന്റെ ആദ്യത്തെ എ.എം.ഡിയോട് കൂടിയ 10.1 ഇഞ്ചിന്റെ ടാബ്‌ലറ്റ് ആയ ക്‌സോളോ വിന്‍ പുറത്തിറക്കി.

ഈ മാസം അവസാനത്തോടെ ടാബ്‌ലറ്റ് ഇന്ത്യയിലുടനീളം എല്ലാ സ്റ്റോറുകളിലും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഡിവൈസിന്റെ വിലയെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

യുവാക്കളെയും ജോലിക്കാരെയും ഒരുപോലെ ലക്ഷ്യം വച്ചാണ് ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുന്നത്. മള്‍ട്ടി ടാസ്‌കിംഗ്, ആകര്‍ഷകമായ പവര്‍ സേവിംഗ് ടെക്‌നോളജി, മികച്ച ക്യാളിറ്റി എന്നിവയെല്ലാം ഈ ടാബ്‌ലറ്റിന്റെ സവിശേഷതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്.

വിഷ്വല്‍ എക്‌സിപീരിയന്‍സിനെ പ്രോത്സാഹിപ്പിക്കാനായി ഡിസൈന്‍ ചെയ്ത AMD റേഡിയോണ്‍ HD 8180G ഗ്രാഫിക്‌സിനോട് കൂടിയ AMD ഡ്വല്‍ കോര്‍ 1.0 ജി.എച്ച്.സെഡ് പ്രൊസസര്‍ ആണ് ടാബ്‌ലറ്റിലേത്.

32ജി.ബിയുടെ മള്‍ട്ടി മീഡിയ കാര്‍ഡ് റീഡര്‍, 2ജി.ബി റാം എന്നിവ ടാബ്‌ലറ്റിലുണ്ട്. 2MP റെസോല്യൂഷനോട് കൂടിയ റിയര്‍ ക്യാമറ, വണ്‍ എം.പിയുടെ ഫ്രണ്ട് ക്യാമറ ഏഴ് മണിക്കൂര്‍ വരെയുള്ള ബാറ്ററി ലൈഫ് എന്നീ സവിശേഷതകളും ക്‌സോളോ വിന്‍ ടാബ്‌ലറ്റില്‍ ഉണ്ട്.

Advertisement