എഡിറ്റര്‍
എഡിറ്റര്‍
സോളോ ക്യൂ 2000 ഫാബ്ലറ്റ് ഓണ്‍ലൈനില്‍
എഡിറ്റര്‍
Saturday 9th November 2013 3:51pm

xoloq2000

വിലയോ വില്‍പ്പന തിയ്യതിയോ പറയാതെ സോളോ തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈനില്‍ എത്തിച്ചു.

ക്യൂ 2000 ല്‍ ഡ്യുവല്‍ സിം ആണ് ഉപയോഗിച്ചിരിക്കുന്നത്. ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോടുകൂടിയുള്ളതാണ് ഫോണ്‍.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയാണ് സോളോ ക്യൂ 2000 ല്‍ ഉള്ളത്.

720*1280 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. 267 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയാണ് ഫോണിന്റേത്.

1 ജിബി റാമും 8 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജും ഉണ്ട്. ഇത് 32 ജിബി വരെയായി ഉയര്‍ത്താം. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ.

ബിഎസ്‌ഐ 2 സെന്‍സര്‍ ഫഌഷും ഫോണിന്റെ മറ്റ് പ്രത്യേകതയാണ്. മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലാണ്.

2600 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഫോണിന് ലഭിക്കുക

Advertisement