എഡിറ്റര്‍
എഡിറ്റര്‍
4ജി എല്‍.ടി.ഇ സപ്പോര്‍ട്ടോട് കൂടിയ ക്‌സോളോ എല്‍.ടി 900 17,999 രൂപക്ക് ഇന്ത്യന്‍ വിപണിയിലെത്തി
എഡിറ്റര്‍
Wednesday 1st January 2014 3:42pm

xolo-lt

4ജി സപ്പോര്‍ട്ടോട് കൂടിയ തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ക്‌സോളോ എല്‍.ടി 900 ക്‌സോളോ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്‌സോളോ എല്‍.ടി900ക്ക് 17,999 രൂപയാണ് വില.

കമ്പനിയുടെ എല്‍.ടി സ്മാര്‍ട്‌ഫോണ്‍ സീരീസിലെ ആദ്യ ഫോണ്‍, ടി.ഡി.ഡി എല്‍.ടി.ഇ സപ്പോര്‍ട്ടോട് കൂടിയ ഡിവൈസ് എന്നീ പ്രത്യേകതകളും ക്‌സോളോ എല്‍.ടി.ഇ900 ക്കുണ്ട്.

വിലവിവരത്തോടെ കമ്പനി സൈറ്റില്‍ ക്‌സോളോ എല്‍.ടി.ഇ പട്ടികപ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഡിവൈസ് ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനിലാണ് പ്രവര്‍ത്തിക്കുന്നത്.

1ജി.ബിയുടെ റാം ആണ് ഇതിലുള്ളത്. വണ്‍ ഗ്ലാസ് സൊല്യൂഷനോട് കൂടിയ 4.3 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ക്‌സോളോ എല്‍.ടി900യുടേത്.

ബി.എസ്.ഐ സെന്‍സര്‍,ഡ്വല്‍ എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 8 മെഗാപിക്‌സെലിന്റെ റിയര്‍ ഓട്ടോഫോക്കസ് ക്യാമറ, വണ്‍ മെഗാ പിക്‌സെലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 8ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്,  1810mAh ന്റെ ബാറ്ററി എന്നിവയും ക്‌സോളോ എല്‍.ടി900വിന്റെ സവിശേഷതകളാണ്.

4ജി നെറ്റ് വര്‍ക് സപ്പോര്‍ട്ടിന് പുറമെ വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ/.ജി.പി.എസ്, ത്രീജി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഈ ഫോണില്‍ ലഭ്യമാണ്.

സ്‌കൈപ്, ബിഗ് ഫ്‌ലിക്‌സ്, കെപ്ലര്‍ ക്ലൗഡ് സ്‌പേസ്, എയര്‍ടെല്‍ മൊബൈല്‍ ടി.വി ആപ്‌സ് മുതലായവയും ഇതില്‍ ലഭ്യമാണ്. 128.7ഗുണം66ഗുണം9.8mm ആണ് ഇതിന്റെ വലിപ്പം.

ക്‌സോളോ 9,999 രൂപക്ക് ഓപസ് ക്യു1000 ബഡ്ജറ്റ് ഫാബ്ലറ്റ് അടുത്തിടെയാണ് പുറത്തിറക്കിയത്. ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്വല്‍ സിം ഫാബ്ലറ്റ് ആയ ക്‌സോളോ ഓപസ് ക്യു1000 ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

Advertisement