എഡിറ്റര്‍
എഡിറ്റര്‍
ക്‌സോളോ എ600 വിപണിയില്‍; വില 8,199 രൂപ
എഡിറ്റര്‍
Sunday 3rd November 2013 3:58pm

xolo-a600

ന്യൂദല്‍ഹി: ക്‌സോളോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വിപണിയിലിറങ്ങി. ക്‌സോളോ എ600 ന്റെ വില 8,199 രൂപയാണ്. 4.5 ഇഞ്ച് ക്യൂഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

വെള്ള, കറുപ്പ് എന്നിങ്ങനെ രണ്ട് കളറുകളിലായാണ് ഫോണ്‍ ഉള്ളത്. 1.3GHz dual-core processor ആണ് പുതിയ മോഡലിന്റെ മറ്റൊരു പ്രത്യേകത. 512 എം.ബി റാം, ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2.2, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി എക്‌സ്പാന്റബിള്‍ മെമ്മറി എന്നിവയും ഇതിനുണ്ട്.

5 എം.പി ഓട്ടോ ഫോക്കസ് ക്യാമറയും ക്‌സോളോ എ600 നുണ്ട്.

Advertisement