എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ ബി.ജെ.പി മുന്നേറ്റമെന്ന് ഏക്‌സിറ്റ്‌പോള്‍; പഞ്ചാബില്‍ കോണ്‍ഗ്രസിനും എ.എ.പിയ്ക്കും സാധ്യത
എഡിറ്റര്‍
Thursday 9th March 2017 8:05pm

 

ന്യൂദല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാകുമെന്ന് മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. പഞ്ചാബില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മിലാകും പ്രധാന മത്സരമെന്നും ഫലങ്ങള്‍ പറയുന്നു.

മൂന്ന് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ പയുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് ബി.ജെ.പി മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ യു.പിയില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും തൂക്ക് സഭയ്ക്ക് സാധ്യതയുണ്ടെന്നും എക്‌സിറ്റ്‌പോളുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ടൈംസ് നൗ- വി.എം.ആര്‍ സര്‍വ്വേ അനുസരിച്ച് യു.പിയില്‍ ബി.ജെ.പിക്ക് 210 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ഇന്ത്യാടിവി – ആക്സിസ് പ്രവചന പ്രകാരം ഇത് 185 സീറ്റുകള്‍ മാത്രമാണ്. എസ്.പി കോണ്‍ഗ്രസ് സഖ്യം 110-130 വരെ സീറ്റും ബി.എസ്.പി 57-74 സീറ്റുകളും മറ്റുള്ളവര്‍ എട്ട് സീറ്റുകളും നേടുമെന്നാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവചനങ്ങള്‍.


Must read ‘സ്വന്തം വീട്ടുകാര്‍ അംഗീകരിക്കുമോ ഈ സമരത്തെ’; ചുംബന സമരത്തിനെതിരെ കോടിയേരി 


പഞ്ചാബില്‍ ഇന്ത്യാ ടുഡെ-ആക്സിസ് സര്‍വേ പ്രകാരം കോണ്‍ഗ്രസ് 62-67, എ.എ.പി 42-51 അകാലി ബി.ജെ.പി 4-7 എന്നിങ്ങനെയും ഇന്ത്യാ ന്യൂസ്-എം.ആര്‍.സി പ്രവചനങ്ങളില്‍ കോണ്‍ഗ്രസ് 55, ആംആദ്മി 55, അകാലി കോണ്‍ 7, മറ്റുള്ളവര്‍ 2 എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേകള്‍  പറയുന്നു.

Advertisement