എഡിറ്റര്‍
എഡിറ്റര്‍
9,999 രൂപയ്ക്ക് ഷവോമിയുടെ റെഡ്മി നോട്ട് 4: വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍
എഡിറ്റര്‍
Thursday 2nd February 2017 4:09pm

xiomi

ഷവോമിയുടെ റെഡ്മി നോട്ട് 4 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. വെള്ളിയാഴ്ച മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇന്ത്യയില്‍ പുറത്തിറങ്ങിയ മറ്റ് മോഡലുകളേക്കാള്‍ ഏറെ സ്വീകാര്യത പ്രതീക്ഷിക്കുന്ന മോഡലാണ് റെഡ്മി നോട്ട് 4.

എം.ഐ ഡോട്ട് കോമിലൂടെയും ഫ്‌ളിപ് കാര്‍ട്ടിലൂടെയും ഫോണ്‍ സ്വന്തമാക്കാം. 2ജിബി റാം-32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. 3 ജി റാം -32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് വില.

ഷവോമി റെഡ്മി നോട്ട് 4 വാരിയന്റിന്റെ ഗോള്‍ഡ്, േ്രഗ നിറങ്ങളാണ് വിപണിയില്‍എത്തിയത്. വൈകാതെ തന്നെ മെറ്റേ ബ്ലാക് കളറും അധികം വൈകാതെ തന്നെ വിപണിയിലെത്തും.


Dont Miss ബി.ജെ.പി രാമക്ഷേത്രത്തെ വിറ്റ് കാശാക്കുന്നു: ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തുറുപ്പുചീട്ട്: പ്രകടനപത്രികയിലെ രാമക്ഷേത്ര വാഗ്ദാനത്തെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 


കഴിഞ്ഞ മാസം 2,50000 യൂണിറ്റ് റെഡ്മി നോട്ട് 4 മോഡലുകള്‍ 10 മിനുട്ട് കൊണ്ട് ആദ്യ സെയില്‍ നടത്തിയതായി ഷവോമി അവകാശപ്പെട്ടിരുന്നു. റെഡ് മി നോട്ട് 3 ക്ക് പിന്നാലെ ഇന്ത്യയില്‍ വളരെ പോപ്പുലറായ ഒരു മോഡല്‍ കൂടിയാണ് റെഡ്മിയുടെ നോട്ട് 4.

സോളിഡ് മെറ്റല്‍ ബോഡിയും പ്രൊസസര്‍ പെര്‍ഫോമന്‍സും ക്യാമറാ സംവിധാനങ്ങളും റെഡ്മി നോട്ട് 4 ന്റെ ഹൈലൈറ്റുകള്‍ തന്നെയാണ്. 13 മെഗാപിക്‌സല്‍ ക്യാമറാ സെന്‍സറും ഡ്യൂവല്‍ എല്‍.ഇ.ഡി ഫ്‌ളാഷും ഫിംഗര്‍പ്രിന്റ് സെന്‍സറും 4100 എം.എ.എച്ച് ബാറ്ററിയുമാണ് പ്രധാന സവിശേഷതകള്‍. എം.ഐ.യു.ഐ 8 ബേസ്ഡ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement