എഡിറ്റര്‍
എഡിറ്റര്‍
ഷവോമിയുടെ റെഡ്മി 5 സി സ്‌പെസിഫിക്കേഷന്‍സും ഇമേജും പുറത്തായി
എഡിറ്റര്‍
Monday 20th February 2017 3:36pm

ഷോമി അടുത്തിടെയായിരുന്നു റെഡ്മി നോട്ട് ഫോര്‍ എക്‌സ് മോഡല്‍ ചൈനയില്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെ തന്നെ റെഡ്മിയുടെ പുതിയ സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ ടെനാ സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.


Dont Miss ആക്രമണത്തിന് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെ: മണി പവറില്‍ മുങ്ങി അന്വേഷണം മരവിപ്പിക്കരുതെന്നും വിനയന്‍


റെഡ് മി 5 സി സ്മാര്‍ട്‌ഫോണിന്റെ ഡിസൈനും കീ സ്‌പെസിഫിക്കേഷനുകളുമാണ് സൈറ്റില്‍ എത്തിയിരിക്കുന്നത്. റൗണ്ടഡ് എഡ്ജും മെറ്റല്‍ ബോഡിയുമാണ് ഫോണിനുള്ളത്. പിറക് വശത്തായി ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉണ്ട്.

മുകളില്‍ അറ്റത്തായി ക്യാമറ സെറ്റ് ചെയ്തിരിക്കുന്നു. ഷോമിയുടെ റെഡ്മി 4 ല്‍ ക്യാമറ മുകളില്‍ നടുക്കായായിരുന്നു പ്ലെയ്‌സ് ചെയ്തത്. നാവിഗേഷന്‍ ബട്ടണ്‍ മുന്‍വശത്ത് ഡിസ്‌പ്ലേയ്ക്ക് താഴെയായിട്ടാണ് സെറ്റ് ചെയ്തത്.

5 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 5 ല്‍ ഉള്ളത്. 4000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഡ്യുവല്‍ സിം ഫങ്ഷനാലിറ്റിയുണ്ട്. 141.3×69.6×8.9mm ആണ് ഫോണിന്റെ വലിപ്പം.

നോക്കിയ, സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികളും എം.ഡബ്യു.സി 2017 ല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നുണ്ട്.

Advertisement