എഡിറ്റര്‍
എഡിറ്റര്‍
സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റുമാരെ കുറിച്ച് വിവരമില്ല
എഡിറ്റര്‍
Friday 26th May 2017 1:22pm

ഗുവാഹത്തി: മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉള്‍വനത്തില്‍നിന്നാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതെന്നാണ് സൂചന.

ഉള്‍വനത്തില്‍ നിന്നാണ് വിമാനഭാഗം കണ്ടെത്തിയത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വിമാനം പറന്നുയര്‍ന്ന അസമിലെ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂര്‍ണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം. കോഴിക്കോട് സ്വദേശിയായ അച്ചുദേവ് (25) ആണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി പൈലറ്റ്.


Dont Miss മുസ്‌ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല ; മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയയുടെ കത്തുകള്‍; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷഫീന്‍ 


ചൊവ്വാഴ്ചയാണ് തേസ്പുര്‍ വ്യോമത്താവളത്തില്‍നിന്നു പരിശീലനപ്പറക്കല്‍ നടത്തിയ സുഖോയ് വിമാനം അപ്രത്യക്ഷമായത്. തേസ്പുരില്‍ നിന്നു 60 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ചൈന അതിര്‍ത്തിയില്‍നിന്നു 350 കിലോമീറ്റര്‍ അകലെയാണു തേസ്പുര്‍.

തേസ്പൂരിന് 60 കിലോമീറ്റര്‍ വടക്ക് പറക്കുന്നതിന് ഇടയിലാണ് സുഖോയ്- 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമതാവളം.

സുഖോയ് വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. അപകടത്തിനു കാരണം യന്ത്ര തകരാറാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാമറില്‍ സുഖോയ് 30 വിമാനം തകര്‍ന്ന് വീണിരുന്നു.

Advertisement