എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ മോഹം: ഷാരണ്‍ സ്‌റ്റോണ്‍
എഡിറ്റര്‍
Monday 18th November 2013 11:26am

Sharon-Stone

മുംബൈ: അമേരിക്കന്‍ നടിയും നിര്‍മാതാവുമായ ഷാരണ്‍ സ്‌റ്റോണിന് ഒരു മോഹം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കണം. ഇപ്പോള്‍ മുംബൈയിലുള്ള ഷാരണ്‍ തന്റെ മോഹം എല്ലാവര്‍ക്ക് മുമ്പിലും പങ്കുവെക്കുകയായിരുന്നു.

ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്കും മോഹമുണ്ട്. ഒരുപാട് ഹിന്ദി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഭാഷ വ്യത്യസ്തമാണെങ്കിലും ഹിന്ദി സിനിമ ഒരുപാട് ഇഷ്ടപ്പെടുന്നു. ഷാരണ്‍ പറയുന്നു.

ഫൗണ്ടേഷന്‍ ഓഫ് എയ്ഡ്‌സ് റിസര്‍ച്ചിന്റെ ഭാഗമായുള്ള ചടങ്ങിനാണ് ഷാരണ്‍ ഇന്ത്യയില്‍ എത്തിയത്. ഹിന്ദിയില്‍ ഷാരണ്‍ ചില വാക്കുകളും പഠിച്ച് വെച്ചിട്ടുണ്ട്, നമസ്‌തേ!

ഹിന്ദി സിനിമ മാത്രമല്ല, ഇന്ത്യന്‍ ഭക്ഷണവും ഷാരണിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം ഷാരണിന് പുതിയ അനുഭവമാണ്. എല്ലാം ഷാരണ്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യക്കാര്‍ ക്ഷണിക്കുകയാണെങ്കില്‍ ഇനിയും ഇവിടേക്ക് വരാന്‍ തയ്യാറാണെന്നും ഷാരണ്‍ പറഞ്ഞു.

Advertisement