ജാഖു:  ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ ഹിമാചല്‍ പ്രദേശില്‍ അനാവരം ചെയ്തു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രൊഫ. പ്രേം കുമാര്‍ ദുമാല്‍ ബോളീവുഡ് താരം അഭിഷേക് ബച്ചന്റെ സാന്നിധ്യത്തിലാണ് പ്രതിമ അനാവരണം ചെയ്തത്.

സമുദ്രനിരപ്പില്‍ നിന്ന് 8500അടി ഉയരമുണ്ട് പ്രതിമയ്ക്ക്. ജാഖു ക്ഷേത്രത്തിനടുത്താണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ലങ്കയിലേക്ക് പോകുന്നവഴി ഹനുമാന്‍ ഇവിടെ വിശ്രമിച്ചിരുന്നതായി ഐതിഹ്യമുണ്ട്.