ലണ്ടന്‍: ബ്രിട്ടനിലെ ശാസ്ത്രഞ്ജരുടെ ഒരു സംഘം ലോകത്തിലെ ഏറ്റവും ചെറിയ ഇലക്‌ട്രോണിക് സര്‍ക്യൂട്ട് വികസിപ്പിച്ചെടുത്തു. 15 നാനോമീറ്റര്‍ നീളം മാത്രമുള്ള രണ്ട് വയറുകള്‍ ഉപയോഗിച്ചാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.

ഉര്‍ജ്ജതന്ത്രത്തിലെ കണികാ നിയമങ്ങള്‍ അനുസരിച്ചാണ് നാനോ അളവില്‍ പ്രസ്തുത ഇലക്ട്രോണിക് സര്‍ക്യൂട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നാനോ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഈ കണ്ടുപിടുത്തം വലിയ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്നാണ് ഗവേഷകരുടെ വിശ്വസം. തങ്ങളുടെ കണ്ടുപിടുത്തം സ്മാര്‍ട് ഫോണുകളുടെയും ടെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളുടെയും ടെലിവിഷനുകളുടെയുമെല്ലാം വേഗതയിലും ശക്തിയിലും വലിയ മാറ്റത്തിന് ഭാവിയില്‍ കാരണമായേക്കുമെന്ന് ഇത് വികസിപ്പിച്ചെടുത്ത ഗവേഷകര്‍ പറയുന്നു.

പരസ്പരം കാഠിന്യത്തോടെ ചേര്‍ത്തുവെക്കപ്പെട്ട വളരെ ചെറിയ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ ഒരു പഠനം നടക്കുന്നത് ആദ്യമായാണ്. കൂടുതല്‍ വേഗതയും കാര്യക്ഷമവുമായ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഭാവിയില്‍ വികസിപ്പിച്ചെടുക്കാന്‍ ഈ നേട്ടം സഹായകമാകും. ഭാവിയിലെ കംപ്യൂട്ടറുകളുടെ വലിപ്പവും ഡിസൈനും ഈ ചെറിയ സര്‍ക്യൂട്ടുകളുടെ കണ്ടുപിടുത്തം മാറ്റിമറിക്കുമെന്നാണ് ടെക്കികള്‍ വിലയിരുത്തുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണം വേഗം ചൂടാകുന്നു എന്ന പരാതി ഇത്തരം സര്‍ക്യൂട്ടുകള്‍ ഇല്ലാതാക്കും.

Malayalam News
Kerala news in English