ബീജിങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ഡ മരിച്ചതായി ചൈനീസ് അധികാരികള്‍ അറിയിച്ചു. ചൈനയിലെ ഗുവാങ്‌ദോങ് പ്രവിശ്യയിലെ മൃഗശാലയില്‍ വെച്ചായിരുന്നു പാണ്ഡയുടെ അന്ത്യം. വൃക്കകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു പാണ്ഡ മരിച്ചത്.

34 വയസുകാരിയായ മിങ്മിങ് എന്ന പാണ്ഡയാണ് മെയ് 7- ന് ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ ഇന്നാണ് മരണത്തെപറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

സാധാരണഗതിയില്‍ പാണ്ഡകള്‍ 15 വര്‍ഷം വരെയാണ് ജീവിച്ചിരിക്കുന്നത്. ഇവ വംശനാശഭീഷണിയില്‍പ്പെടുന്ന ജീവിയാണ്.