എഡിറ്റര്‍
എഡിറ്റര്‍
ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ‘മിറായി’ ഗിന്നസില്‍
എഡിറ്റര്‍
Thursday 27th September 2012 9:40am

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ നിര്‍മിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥികള്‍.

45.2 സെന്റീമീറ്ററാണ് ഈ കുഞ്ഞന്‍ കാറിന്റെ ഉയരം. ജാപ്പനീസ് ഭാഷയില്‍ ‘ഭാവി’ എന്നര്‍ഥം വരുന്ന ‘മിറായി’ എന്നാണ് ഈ
കാറിന്‌ പേര് നല്‍കിയിരിക്കുന്നത്.

Ads By Google

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും മിറായിയുടെ പണിപ്പുരയിലുണ്ടായിരുന്നു. മിറായി വെറും കുഞ്ഞനാണെന്ന് കരുതി അതിനെ അങ്ങനെ ചെറുതാക്കാമെന്ന് കരുതണ്ട. റോഡില്‍ മറ്റ് വമ്പന്‍ കാറുകളേക്കാള്‍ മുന്നില്‍ ഓടിയെത്താനുള്ള കഴിവ് മിറായിക്ക് ഉണ്ട്.

കാഴ്ചയില്‍ കുട്ടികള്‍ വീടിനകത്ത് ഓടിച്ചുകളിക്കുന്ന കളപ്പാട്ട കാറാണെന്ന് തോന്നുമെങ്കിലും മിറായിയുടെ സ്റ്റൈലന്‍ ബോഡിയ്ക്കുള്ളില്‍ അത്യാവശ്യം കരുത്തനായ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്.

മോട്ടോര്‍ബൈക്കുകളില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ ആറ്‌ പ്രധാന ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു വാഹനത്തില്‍ നിന്നും യാതൊരു ഭാഗങ്ങളും സ്വീകരിച്ചിട്ടില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

കാറിന്റെ ബോഡി, ചേസിസ്, സസ്‌പെന്‍ഷന്‍, സ്റ്റീയറിങ് സംവിധാനം, ലൈറ്റ്, സീറ്റ്, മറ്റെല്ലാ ഭാഗങ്ങളും നിര്‍മിച്ചതും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ്.

അസാകുചി ഒകായമ സാന്‍യോ ഹൈസ്‌കൂളിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Advertisement