ടിമൂര്‍: ലോകത്തില്‍ ഇന്നുവരെ ജീവിച്ചിരുന്നതില്‍ വച്ച് എറ്റവും വലിയ എലിയുടെ അസ്ഥികൂടം ശാസ്ത്രഞ്ജര്‍ കണ്ടെത്തി. കിഴക്കന്‍ ടിമൂറിലെ പാറക്കെട്ടുകള്‍ക്കിടയിില്‍ പര്യവേഷണം നടത്തുന്ന ശാസ്ത്രഞ്ജരാണ് ബ്ലാക്ക് റാറ്റ് (റാറ്റു റാറ്റസ്) വിഭാഗത്തില്‍പ്പെട്ട എലിയുടെ അസ്ഥികൂടം കണ്ടെത്തിയത്. ആറ് കിലോയോളം ഭാരം വരുന്ന എലിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്.

കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ചാണ് അസ്ഥികൂടം കണ്ടെത്തിയത്. 1000 മുതല്‍ 2000 വര്‍ഷം മുമ്പുവരെ ജീവിച്ചിരുന്നവയായിരുന്നു ഇത്തരം എലികള്‍. തദ്ദേശവാസികളുടെ വേട്ടക്കിരയായി ഇവ നശിക്കുകയായിരുന്നു.