എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍; സൗദിയില്‍ നിന്നു മൂന്നെണ്ണം
എഡിറ്റര്‍
Wednesday 30th September 2015 3:27pm

SAUDI-1

ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ സൗദിയില്‍ നിന്ന് 3 എണ്ണം. ടൈംസ് ഹയര്‍ എജ്യുക്കേഷനാണ് പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ ആദ്യമായാണ് സൗദി യൂണിവേഴ്‌സിറ്റകള്‍ ഉള്‍പ്പെടുന്നത്.

ജിദ്ദയിലെ കിങ് അസീസ് യൂണിവേഴ്‌സിറ്റി, ദമാമിലെ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ്, റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 70 രാജ്യങ്ങളില്‍ നിന്നായി 801 യൂണിവേഴ്‌സിറ്റികളെയാണ് പട്ടിക തയ്യാറാക്കാനായി പരിഗണിച്ചത്.

പട്ടികയില്‍ 251ാം സ്ഥാനമാണ് കിങ് അബ്ദുള്‍ അസീസ് യൂണിവേഴ്സ്റ്റിക്ക്. 501ാം സ്ഥാനത്ത് കിങ് ഫഹദ് യൂണിവേഴ്‌സിറ്റിയും കിങ് സൗദ് യൂണിവേവ്‌സിറ്റിയും.

‘ഈ വര്‍ഷം വിപുലപ്പെടുത്തി പ്രസിദ്ധീകരിച്ച ലിസ്റ്റ്, ലോകത്ത് വിദ്യാഭ്യാസമേഖലയിലുള്ള മത്സരം വെളിവാക്കുന്നതാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ ഏറ്റവും മികച്ച 800 യൂണിവേഴ്‌സിറ്റികളാണ് ലിസ്റ്റലുള്ളത്, ലിസ്റ്റില്‍ കാലങ്ങളായി നിലനിന്നിരുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുടെ ആധിപത്യം കുറയുകയാണ്.’ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് എഡിറ്ററായ ഫില്‍ ബാറ്റി പറഞ്ഞു.

21ാം നൂറ്റാണ്ടിലെ വൈജ്ഞാനിക സമ്പത്തില്‍ പ്രദേശത്തിന് (മിഡില്‍ ഈസ്റ്റിന്) മികച്ച മത്സരം നടത്താനായി സൗദി യൂണിവേഴ്‌സിറ്റികള്‍ ഇനിയും പട്ടികയില്‍ മുകളിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement