Categories

ഗംഗാ നദി ശുചീകരിക്കാന്‍ ലോകബാങ്ക്

gangaന്യൂഡല്‍ഹി: ഗംഗാ നദി ശുചീകരിക്കാന്‍ ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നു. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമീതീതമായി കൂടിയ സാഹചര്യത്തിലാണ് ഇത്തരമൊരു സമഗ്രമായ പദ്ധതിക്കു രൂപം നല്‍കിയത്. ലോകബാങ്കിന്റെ സഹായമായി 4500 കോടി രൂപ പദ്ധതിക്കു ലഭിക്കും. മൊത്തം ഏഴായിരം കോടിരൂപ ചിലവ് വരുന്ന പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാരും ഗംഗ കടന്നുപോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളും കൂടിയാണ് പണം പണം കണ്ടെത്തുക. 2020 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഗംഗയില്‍ വിസര്‍ജ മാലിന്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്ററില്‍ ഒരു ലക്ഷമാണെന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണക്ക്. ലോകബാങ്കിന്റെ വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണ പരിപാടി നടക്കുക. ജര്‍മനിയിലെ റൈന്‍ നദിയും ചൈനയിലെ ജിയാങ്‌സുവും തായ് തടാകവും ശുചീകരിച്ച പരിചയവും ലോകബാങ്കിനുണ്ട്.

2009ല്‍ രൂപീകരിച്ച ദേശീയ ഗംഗാ നദീതട അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടക്കുക. 1985ല്‍ ഗംഗ ശുചീകരിക്കാന്‍ ഗംഗാ ആക്ഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും അത് പൂര്‍ണ്ണതയിലെത്തിക്കാന്‍ സര്‍ക്കാരിനായില്ല. ഏതാണ്ട് 40 കോടിയിലധികം പേരാണ് ഗംഗാതീരത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി ജീവിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.