എഡിറ്റര്‍
എഡിറ്റര്‍
ഇന്നത്തെ കളി നിര്‍ണ്ണായകം
എഡിറ്റര്‍
Tuesday 2nd October 2012 11:58am

കൊളംബോ: ഇന്ന് ഇന്ത്യയുടെ നിര്‍ണ്ണായക ദിവസമാണ്. വീരേന്ദ്രസെവാഗ് ടീമില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ടീമംഗങ്ങളുടെ തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ ഇന്നേറ്റുമുട്ടുന്നത്.

Ads By Google

ഇന്നത്തെ കളിയില്‍ തോല്‍ക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ട് നഷ്ടമാവും. ജയിക്കുന്നവര്‍ സെമിയില്‍ ഓസ്‌ട്രേലിയയോട്് പോരാടണം. കഴിഞ്ഞ ഞായറാഴ്ച എട്ട് വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി സെമിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ.

ഈ ജയം അവരെ ഗ്രൂപ്പ് 2ലെ മൂന്നാമത്തെ സ്ഥാനത്ത് എത്തിച്ചു. ദക്ഷിണാഫ്രിക്ക അവസാന സ്ഥാനത്തുമാണ്. ഇന്ത്യയ്ക്ക് മാര്‍ജിനില്‍ നിന്നും നേരിയ വ്യത്യാസമുണ്ട്. ഈ വ്യത്യാസം ഇന്ത്യയുടെ നായകന്‍ എം.എസ് ധോണിക്കും സഹകളിക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്നു.

കഴിഞ്ഞ കളിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് മാര്‍ജിനിലേക്ക് ഇന്ത്യ എത്തിയത്. ദക്ഷിണാഫ്രിക്കയുമായുള്ള ഇന്നത്തെ കളിയിലും ഇന്ത്യയ്ക്ക് ആ വിജയം ആവര്‍ത്തിക്കാന്‍ കഴിയണം.

കളിയിലെ രാജാക്കന്‍മാരായ സെവാഗിന്റേയും ഗംഭീറിന്റേയും വിരാട് കോഹ്‌ലിയുടേയും പ്രകടനങ്ങളില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. ആത്മവിശ്വാസത്തോടെ ടീമിന്ത്യ ഇന്ന് കളത്തിലിറങ്ങും. ജയിക്കണം…. ജയിക്കും…

 

Advertisement