എഡിറ്റര്‍
എഡിറ്റര്‍
സെവാഗ് ഫോമിലല്ലെന്ന് പറഞ്ഞിട്ടില്ല: ഹസി
എഡിറ്റര്‍
Thursday 27th September 2012 8:19am

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ഫോമിലല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കല്‍ ഹസി.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന പല നിര്‍ണായക മത്സരങ്ങളും സെവാഗിന് മിസ് ചെയ്യപ്പെട്ടിട്ടുണ്ട്. വളരെയേറെ കഴിവുള്ള താരമാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ നിലവില്‍ വിരാട് കോഹ്‌ലിയേയും വീരേന്ദര്‍ സെവാഗിനെയുമാണ് തങ്ങള്‍ ഭയക്കുന്നതെന്നും ഹസി പറഞ്ഞു.

Ads By Google

സെവാഗ് ഫോമിലല്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കാരണം ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആരുവിചാരിച്ചാലും പുറത്താക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണ് സെവാഗിന്റെ ബാറ്റിങ് ശൈലി.

അടുത്തിടെ നടന്ന പല മത്സരങ്ങളിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാന്‍ സെവാഗിന് കഴിഞ്ഞിരുന്നില്ല. ഫോമില്ലായ്മയല്ല മറിച്ച് പരിക്കാണ് അദ്ദേഹത്തെ അലട്ടുന്നതെന്നാണ് തോന്നുന്നതെന്നും ഹസി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ടീമിന് മുതല്‍കൂട്ടാകുന്നുണ്ടെന്നും ഹര്‍ഭജന്റെ പന്തിനെ എങ്ങനെ നേരിടാമെന്ന പരിശീലനം തങ്ങള്‍ നടത്തിയതായും ഹസി പറഞ്ഞു.

ഇന്ത്യന്‍ ടീമിനെതിരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച് സൂപ്പര്‍ എട്ടിലെ സൂപ്പര്‍ ടീമാകാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ ടീം.

Advertisement