കൊളംബോ: സെവാഗ് കടുത്ത പരിശീലനത്തിലാണ്. തന്റെ ഫോം തിരിച്ച് പിടിക്കാനും പിന്നെ ചിലര്‍ക്കുള്ള മറുപടിക്കും വേണ്ടിയാണ് സെവാഗിന്റെ പരിശീലനം.

Ads By Google

Subscribe Us:

ട്വന്റി-20 യില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന ആശങ്കയും സെവാഗാണ്. ഈ ആശങ്കകളെല്ലാം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സെവാഗ്. വിരലിനേറ്റ പരിക്ക് വകവെക്കാതെ ഏതാണ്ട് അരമണിക്കൂറോളമാണ് സെവാഗ് നെറ്റ് പ്രാക്ടീസ് നടത്തുന്നത്. പക്ഷേ എന്നിട്ടും നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ നിന്നും സെവാഗിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ അല്‍പ്പം നീരസിത്തിലുമാണ് സെവാഗ്. എന്നിരുന്നാലും പരിശീലനം നിര്‍ത്താന്‍ സെവാഗ് തയ്യാറല്ല.

പരിക്ക് അത്ര ഗൗരവമുള്ളതല്ലെന്നാണ് സെവാഗ് പറയുന്നത്. അത്‌കൊണ്ടാണ് തനിക്ക് ഇത്ര നേരം ബാറ്റേന്തി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്നതെന്നും സെവാഗ് പറയുന്നു. ഓസ്‌ട്രേലിയയുമായുള്ള മത്സരം നഷ്ടപ്പെട്ടാലും ഇനിയും കളി ബാക്കിയുണ്ടെന്ന പ്രതീക്ഷയിലാണ് സെവാഗ്. ഓസ്‌ട്രേലിയന്‍ താരം ഹസ്സിയുമായുണ്ടായ അസ്വാരസ്യവും സെവാഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.