എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പിനായി ഇന്ത്യന്‍ ടീം ലങ്കയിലെത്തി
എഡിറ്റര്‍
Thursday 13th September 2012 12:58am

കൊളംബോ: ട്വന്റി-20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ലങ്കയിലെത്തി. ക്യാപ്റ്റന്‍ എം.എസ് ധോണി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ സംഘത്തിലുണ്ട്.

Ads By Google

ഈ മാസം 18 നാണ് ലോകകപ്പ് തുടങ്ങുന്നത്. മത്സരത്തിനായി ടീം ഒരുങ്ങിക്കഴിഞ്ഞതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകകപ്പ് നേടി ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും അതിനായി ടീം സജ്ജരാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക സിംബാവേയെ നേരിടും. 19 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം.

ന്യൂസിലാന്റിനെതിരെ ട്വന്റി-20 മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായി ടീമിലേക്ക് തിരിച്ചുവന്ന യുവരാജ് സിങ്ങിന്റെ സാന്നിധ്യം ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

Advertisement