എഡിറ്റര്‍
എഡിറ്റര്‍
അഫ്ഗാനിസ്ഥാനെ ഇന്ത്യ കഷ്ടിച്ച് തോല്‍പ്പിച്ചു
എഡിറ്റര്‍
Thursday 20th September 2012 12:00am

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പ്രബലരല്ലാത്ത അഫ്ഗാനിസ്ഥാനോട് ആധികാരികമായ വിജയമല്ല ഇന്ത്യ നേടിയതെന്നതൊഴിച്ചാല്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന കാര്യങ്ങളാണ് ആദ്യ മത്സരത്തില്‍ നടന്നത്. 23 റണ്‍സിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

Ads By Google

അഫ്ഗാനിസ്ഥാന്റെ മുന്‍ നിരയിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരു വിക്കറ്റിന് വഴിയൊരുക്കുകയും ചെയ്ത് യുവരാജ് ആരാധകരെ നിരാശപ്പെടുത്തിയില്ല. 24 ബോളില്‍ 24 റണ്‍സ് വഴങ്ങിയാണ് യുവരാജ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ മൂന്ന് ബോള്‍ ശേഷിക്കേ 136 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മുഹമ്മദ് നബി(31), കരീം സദിഖ്(26) എന്നിവരാണ് അഫ്ഗാന്‍ ടീമിലെ ടോപ്‌സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി (39), സുരേഷ് റെയ്‌ന (38) എന്നിവരാണ് അല്‍പ്പനേരമെങ്കിലും ബാറ്റേന്തിയത്.

ലക്ഷ്മിപതി ബാലാജി മൂന്ന് വിക്കറ്റും ആര്‍.അശ്വിന്‍ രണ്ട് വിക്കറ്റും നേടി.

Advertisement