കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 90 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 170 റണ്‍സ് എന്ന സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 80 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

നാവ് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ട് കൊടുത്ത് നാല് വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്ങാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ട്വന്റി-20 യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ നടന്നത്.

Ads By Google

ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ(55), ഗൗതം ഗാംഭിര്‍(45), വിരാട് കോഹ്‌ലി(40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി എട്ട് റണ്‍സ് എടുത്ത് പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റീവന്‍ ഫിന്‍ രണ്ട് വിക്കറ്റ് നേടി. ജെയ്ഡ് ഡേണ്‍ബച്ച്, ഗ്രഹാം സ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്താമാക്കി.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായിരിക്കുകയാണ്.