എഡിറ്റര്‍
എഡിറ്റര്‍
അഫ്ഗാന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണ്; കോച്ച് കബീര്‍ ഖാന്‍
എഡിറ്റര്‍
Friday 21st September 2012 12:03pm

കൊളംബോ: ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ പ്രകടനത്തില്‍ താന്‍ സംതൃപ്തനാണെന്ന് കോച്ച് കബീര്‍ ഖാന്‍. തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ടീം ഉയര്‍ന്നിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

‘ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രകനമായിരുന്നു കഴിഞ്ഞ ദിവസത്തെ കളിയില്‍ കണ്ടത്. ഞങ്ങളുടെ ടീം ഒരു യൂണിറ്റാണ്. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ ഓരോരുത്തരും നന്നായി അധ്വാനിച്ചിട്ടുണ്ട്. ഇന്ത്യയോട് 23 റണ്‍സിന് തോല്‍ക്കേണ്ടി വന്നെങ്കിലും ടീമിനുണ്ടായ പുരോഗതി പറയാതിരിക്കാന്‍ കഴിയില്ല.

Ads By Google

രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീമുമായി 2 മത്സരത്തില്‍ മാത്രമേ കളിച്ചിട്ടുള്ളു. അതല്ലാതെ ടീം ആറോ ഏഴോ മത്സരങ്ങളെ മാത്രമേ ഇക്കാലയളവിനുള്ളില്‍ നേരിട്ടിട്ടുള്ളു. അങ്ങനെ നോക്കുമ്പോള്‍ അവരുടെ പ്രകടനം വിലയിരുത്തേണ്ടത് തന്നെയാണ്.

ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്നും ടീമിന് കുറേയേറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ഉള്‍ക്കൊണ്ടായിരിക്കും ഇനിയുള്ള മത്സരങ്ങളില്‍ ടീം ഇറങ്ങുക’- കബീര്‍ ഖാന്‍ പറഞ്ഞു.

Advertisement