എഡിറ്റര്‍
എഡിറ്റര്‍
ലോക മുത്തച്ഛന്‍ ജിറോമന്‍ കിമുറ വിടവാങ്ങി
എഡിറ്റര്‍
Wednesday 12th June 2013 1:39pm

world-old-man

ടോക്കിയോ: ലോകമുത്തച്ഛന്‍ ജിറോമന്‍ കിമുറ അന്തരിച്ചു. മരിക്കുമ്പോള്‍ ജിറോമന്‍ 116 വയസ്സുണ്ടായിരുന്നു.
Ads By Google

ജപ്പാന്‍ക്കാരനായ ജിറോമന്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി ന്യുമോണിയ ബാധിച്ച് ചികില്‍സ യിലായിരുന്നു.

ജപ്പാനിലെ ക്യോട്ടാങ്കോയില്‍ 1897 ഏപ്രില്‍ 19നായിരുന്നു ജിറോമന്‍ കിമുറയുടെ ജനനം. 2012 ഡിസംബര്‍ 28ന് 115 വയസും 255 ദിവസവും തികഞ്ഞതോടെയാണ് ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച റെക്കോര്‍ഡ് കിമുറയ്ക്ക് ലഭിച്ചത്.

അമേരിക്കന്‍ പൗരനായ ക്രിസ്റ്റ്യന്‍ മോര്‍ട്ടിന്‍സന്റെ റെക്കോര്‍ഡായിരുന്നു കിമുറ മറികടന്നത്.

കിമുറ മരിച്ചതോടെ ലോകത്ത് നിലവില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായി ജപ്പാന്‍ സ്വദേശിനിയായ മിസാഒ ഒക്കാവ മാറി. 1898 മാര്‍ച്ച് അഞ്ചിന് ജനിച്ച ഒക്കാവയ്ക്ക് 115 വയസാണ് പ്രായം.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയെന്ന റെക്കോര്‍ഡിന് ഉടമായാണ് ഒക്കാവ.

Advertisement