ന്യൂദല്‍ഹി: സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അത് നടപ്പില്‍ വരുത്താന്‍ കഴിയുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീ-പുരുഷസമത്വം ലിജയകരമായി നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ 112 ാം സ്ഥാത്താണ് ഇന്ത്യ. ലോക സാമ്പത്തിക ഫോറമാണ് പുതിയ പഠനങ്ങള്‍ നടത്തിയത്.

എന്നാല്‍ 2009 ല്‍ ഇന്ത്യയുടെ സ്ഥാനം 114 ആയിരുന്നു. പുതിയ കണക്കില്‍ ഇന്ത്യ രണ്ടുസ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐസ്‌ലാന്‍ഡും നോര്‍വേയും ആണ് ആദ്യ റാങ്കുകളില്‍. പാക്കിസ്താനും യെനുമാണ് അവസാന റാങ്കുകളില്‍. സ്ത്രീപുരുഷ സമത്വം നടപ്പാക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ച ഫിലിപ്പൈന്‍സിനേയും ആഫ്രിക്കന്‍ രാഷ്ട്രമായ ലിസോതോയെയും പഠനത്തില്‍ അഭിനന്ദിക്കുന്നുണ്ട്. പട്ടികയില്‍ ചൈന 61ാം സ്ഥാനത്തും ജപ്പാന്‍ 94ാം സ്ഥാനത്തുമാണുള്ളത്.