ന്യൂദല്‍ഹി: ഇന്ത്യയില്‍വെച്ചു നടക്കുന്ന ലോകകപ്പില്‍ വിജയിച്ചാല്‍ അത് സച്ചിന് നല്‍കുന്ന ഏറ്റവും അമൂല്യമായ സമ്മാനമായിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. രണ്ടുപതിറ്റാണ്ട് ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ഇതിലും മികച്ചൊരു പ്രതിഫലം നല്‍കാനില്ലെന്നും ധോണി പ്രതികരിച്ചു.

92 മുതല്‍ അഞ്ച് ലോകകപ്പുകളില്‍ ഇന്ത്യക്കുവേണ്ടി കളിച്ച താരമാണ് സച്ചിന്‍. അന്താരാഷ്ട്രക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കാം. അതുകൊണ്ടുതന്നെ സച്ചിന് മികച്ച യാത്രയയപ്പ് നല്‍കാനാണ് ടീം ഇന്ത്യ ശ്രമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പറഞ്ഞു