മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പാര്‍ഥിവ് പട്ടേല്‍ ഉള്‍പ്പടെ നാലു വിക്കറ്റ് കീപ്പര്‍മാര്‍ സാധ്യതാ ടീമില്‍ ഇടം നേടി. നായകന്‍ ധോണി, ദിനേശ് കാര്‍ത്തിക്, വൃഥിമാന്‍ സാഹ എന്നിവരാണ് സാധ്യതാ പട്ടികയിലിടം പിടിച്ച മറ്റു കീപ്പര്‍മാര്‍.

ഇര്‍ഫാന്‍ പഠാന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല. അതേസമയം ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പഠാന്‍, യുവതാരം ചേതേശ്വര്‍ പൂജാര എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്. കൂടാതെ എസ്.ശ്രീശാന്ത്, മുനാഫ് പട്ടേല്‍, ആര്‍. അശ്വന്‍, സഹീര്‍ ഖാന്‍, ചേതേശ്വര്‍ പൂജാര,ശിഖര്‍ ധവാന്‍ തുടങ്ങിയവരേയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധ്യതാ പട്ടികയില്‍ നിന്ന് ജനുവരി 19 ന് 15 അംഗ ടീമിനെ പ്രഖ്യാപിക്കും.