എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പില്‍ ചരിത്രം വെടിവെച്ച് വീഴ്ത്തി ഇന്ത്യ; മിക്‌സഡ് ടീമിനത്തില്‍ സുവര്‍ണ്ണ നേട്ടം ജിതു റായ്- ഹീന സിദ്ധു സഖ്യത്തിന്
എഡിറ്റര്‍
Tuesday 28th February 2017 10:19pm

 

ന്യൂദല്‍ഹി: ദില്ലിയില്‍ വച്ചു നടക്കുന്ന ഷൂട്ടിംങ് ലോകകപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജിതു റായ്- ഹീന സിദ്ധുവിന് സ്വര്‍ണ്ണം. ജപ്പാനീസ് ജോഡിയായ യുകാരി കൊനിഷി- ടൊമൊയുകി മറ്റ്‌സുദ എന്നിവരെപരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ സുവര്‍ണ്ണ നേട്ടം.


Also read മോദി പോകുന്നിടത്തെല്ലാം കള്ളം പ്രചരിപ്പിക്കുന്നു; സഹോദരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു: രാഹുല്‍ ഗാന്ധി


ആദ്യമായാണ് ഷൂട്ടിംങ് ലോകകപ്പില്‍ മിക്‌സ്ഡ് ടീം മത്സരം ഉള്‍പ്പെടുത്തുന്നത്. സ്വര്‍ണ്ണ നേട്ടത്തോടെ ലോകകപ്പില്‍ ഈ വിഭാഗത്തിലെ പ്രഥമ ചാമ്പ്യന്മാരെന്ന ഖ്യാതിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. 5-3 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം.

ദല്‍ഹിയില്‍ നടക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണ് സ്വര്‍ണ്ണ നേട്ടത്തിലൂടെ ജിതു റായിയും ഹീന സിദ്ധുവും കൈവരിച്ചത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരയിനമായിരുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ചെനയാണ് സ്വര്‍ണ്ണം നേടിയത്. ജപ്പാന്‍ തന്നെയാണ് ഈ വിഭാഗത്തിലും രണ്ടാം സ്ഥാനത്തെത്തിയത്.

11 ഗൂര്‍ഖ റെജിമെന്റിലെ ഷൂട്ടറാണ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജിതു റായ്. ഇഞ്ചിയോണില്‍ നടന്ന 2014-ലെ ഏഷ്യന്‍ ഗെയിംസിലും താരം ഇന്ത്യക്കായ് സ്വര്‍ണ്ണം നേടിയിരുന്നു.

Advertisement