ബ്യൂണസ് ഐറിസ്: ലോകഫുട്ബോളിലെ ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സംശയത്തില്‍. വെനസ്വേലക്കെതിരായ ഇന്നലത്തെ മത്സരവും സമനിലയില്‍ പിരിഞ്ഞതോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ത്രിശങ്കുവിലായത്.


Also Read: ‘വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ?’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കെ.ആര്‍ മീര


ലോകകപ്പ് യോഗ്യതയില്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 6 ജയം മാത്രമാണ് അര്‍ജന്റീനക്ക് ഇതുവരെ നേടാനായത്. 6 സമനിലയും 4 തോല്‍വിയും ഏറ്റുവാങ്ങിയ മെസിയുടെ പട ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ഇന്നലെ 1-1 നായിരുന്നു വെനസ്വേലയുടെ മുന്നില്‍ മെസ്സിയും സംഘവും കുരുങ്ങി വീണത്.

താരതമ്യേന ദുര്‍ബലരായ വെനസ്വേല അര്‍ജന്റീനന്‍ ഗോള്‍മുഖത്തില്‍ അക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വെലസ്വേലന്‍ താരങ്ങളുടെ പ്രകടനത്തിനു മുന്നില്‍ മെസിയും അര്‍ജന്റീനയുടെ പുത്തന്‍ താരോദമായ ഡെബീലയും നിസ്സഹായരായി പോവുകയായിരുന്നു പലപ്പോഴും.


Dont Miss: സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം അനിവാര്യമായിരിക്കുന്നു; വി.എസ് അച്യുതാനന്ദന്‍


വെനസ്വലയ്ക്കെതിരായ സമനിലകൂടിയായതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സംശയത്തിലാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും എങ്ങിനെ കളിക്കുന്നു എന്നതിനനുസരിച്ചാകും മെസ്സിയുടെയും സംഘത്തിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുക.

16 കളിയില്‍ 37 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാമതുള്ള ഉറുഗ്വേയ്ക്ക് 27 ഉം. മൂന്നാമതുള്ള കൊളംബിയക്ക് 26 ഉം പോയിന്റുകളാണുള്ളത്. നാലും അഞ്ചും സ്ഥാനത്തുള്ള പെറുവിനും അര്‍ജന്റീനക്കും 24 പോയിന്റ് വീതവും.