കറാച്ചി: ലോകകപ്പ് ഹോക്കിയില്‍ കളിച്ച പാക് ഹോക്കി ടീം രാജിവെക്കുന്നു. ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് 18 അംഗ ടീം രാജിവെക്കുന്നത്. ഇന്നലെ കാനഡയോടും തോറ്റതോടെ പാക് ടീം ലോകകപ്പ് ഹോക്കിയില്‍ 12-ാം സ്ഥാനക്കാരായിരുന്നു.

പതനത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കണമെന്ന് പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് ഖ്വാസിം സിയ ആവശ്യപ്പെട്ടിട്ടുണ്ട്.