ന്യൂദല്‍ഹി: ഇംഗ്ലണ്ടിനോടും തോല്‍വി വഴങ്ങിയതോടെ ലോകകപ്പ് ഹോക്കിയില്‍ നിന്ന് ഇന്ത്യ പുറത്ത്. 3-2നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത്്. ജെയിംസ് ടിന്‍ഡല്‍ (16ാം മിനിറ്റ്), ആഷ്‌ലി ജാക്‌സണ്‍(42ാം മിനിറ്റ്)നിക് കാറ്റ്‌ലിന്‍(47ാം മിനിറ്റ്)എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ നേടിയത്.

ഗുര്‍വീന്ദര്‍ ചാണ്ടിയും രാജ്പാല്‍ സിങുമാണ് ഇന്ത്യക്കു വേണ്ടി ഗോളുകള്‍ മടക്കിയത്. നാളെ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അവസാന മല്‍സരം.