ന്യൂദല്‍ഹി: ഡല്‍ഹിയില്‍  ലോകകപ്പ് ഹോക്കിക്ക് തുടക്കം. ഡല്‍ഹിയിലെ പുതുക്കിയ മേജര്‍ ധ്യാന്‍ചന്ദ് ഹോക്കി സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. വൈകിട്ട് 4.30 ന് ദക്ഷിണാഫ്രിക്കയും സ്‌പെയനും തമ്മിലുള്ള പോരാട്ടത്തോടെ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കും. 12 ടീമുകളാണ് ഇക്കുറി ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്നു മൂന്ന് മല്‍സരങ്ങള്‍ നടക്കും. മാര്‍ച്ച് 13 നാണ് ഫൈനല്‍ .

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, സ്‌പെയിന്‍ എന്നിവരടങ്ങുന്ന വമ്പന്‍ ഗ്രൂപ്പിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാനെയാവും നേരിടുക.

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് മല്‍സരങ്ങള്‍ നടക്കുക. പരിശീലന
മല്‍സരങ്ങളില്‍ മാധ്യമങ്ങളെ വിലക്കിയതിനാല്‍ ഹോക്കി ഫെഡറേഷന്‍ വാര്‍ത്താസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.