Administrator
Administrator
ലോകകപ്പ് ഫൈനല്‍: ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് വിലക്ക്
Administrator
Friday 1st April 2011 11:58am

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളെ വിലക്കി.ഐ.സി.സിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ടീമിന്റെ പരിശീലനം റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഇന്ത്യ-പാക് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഐ.സി.സി.ഐ സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയരുന്നു. എന്നാല്‍ അവസാന നിമിഷം വിലക്ക് നീക്കുകയായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അംബികാസോണി ഇടപെട്ടാണ് പലമത്സരങ്ങളിലും ഇലക്ട്രോണിക് മാദ്യമങ്ങള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി വാങ്ങി നല്‍കിയിരുന്നത്.

Advertisement