എഡിറ്റര്‍
എഡിറ്റര്‍
ലോക ക്രിക്കറ്റ് ലക്ഷ്മണിനെ മിസ് ചെയ്യും: ജയവര്‍ധനെ
എഡിറ്റര്‍
Monday 27th August 2012 11:05am

ശ്രീലങ്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാത്രമല്ല ലോകത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളും മിസ് ചെയ്യുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വി.വി.എസ് ലക്ഷ്മണെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ. വി.വി.എസ് ലക്ഷ്മണിന്റെ അഭാവത്തിലുള്ള ഇന്ത്യന്‍ ടീം പൂര്‍ണത കൈവരിക്കാന്‍ ഇടയില്ലെന്നും ജയവര്‍ധനെ പറഞ്ഞു.

Ads By Google

‘ലോകക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച വ്യക്തിയാണ് ലക്ഷ്മണ്‍. എതിര്‍ ടീമിലെ അംഗങ്ങളായ ഞങ്ങള്‍ പോലും അദ്ദേഹത്തിന്റെ ആരാധകരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്.

അദ്ദേഹത്തിന്റെ വിരമിക്കല്‍ കുറച്ച് നേരത്തെയായെന്ന് തോന്നുന്നു. എന്തുതന്നെയായാലും അദ്ദേഹത്തിന് പകരം വയ്ക്കാവുന്ന ഒരു താരം ഇന്ത്യന്‍ ടീമില്‍ ഇനി എത്തുമോ എന്ന് സംശമാണ്’- ജയവര്‍ധനെ പറഞ്ഞു.

എന്ത് കാരണം കൊണ്ടാണ് അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ചതെന്ന് അറിയില്ല, വിരമിക്കല്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അദ്ദേഹം ഒന്നുകൂടെ ആലോചിക്കണമായിരുന്നു.

ആരും പ്രതീക്ഷിക്കാത്ത സമയത്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ് എല്ലാവരേയും ഞെട്ടിച്ചു, ഇപ്പോള്‍ ഇതാ ലക്ഷ്മണും അതുതന്നെ ചെയ്തിരിക്കുന്നെന്നും ജയവര്‍ധനെ പറഞ്ഞു.

Advertisement