Categories

ബോക്‌സിങ്: മനോജ് കുമാറും ദേവേന്ദ്ര സിങും ഒളിമ്പിക്‌സ് യോഗ്യത നേടി

ബാകു: ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങളായ മനോജ് കുമാറും ദേവേന്ദ്ര സിംഗും ലണ്ടന്‍ ഒളിംപിക്‌സില്‍ യോഗ്യത നേടി. അസര്‍ബൈജാനില്‍ നടക്കുന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിതോടെയാണ് ഇരുവരും ഒളിംപിക് യോഗ്യത നേടിയത്.

അതേസമയം, ഇന്ത്യയുടെ ദേവേന്ദ്രോ സിംഗും ജയ് ഭഗവാനും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലൈറ്റ് ഫ്‌ളൈവെയ്റ്റ് (49കിലോ) വിഭാഗത്തില്‍ മെക്‌സികോയുടെ വലാസ്‌കൂ ജൊസെലിറ്റോയെ അട്ടിമറിച്ചാണ് ദേവേന്ദ്രോ പ്രീക്വാര്‍ട്ടറിലെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ജയ് ഭഗവാന്‍ ലൈറ്റ് വെയ്റ്റ് (60 കിലോ) വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മിറോസ്ലാവ സെര്‍ബാനെയാണു തോല്‍പ്പിച്ചത്.

ഗ്വാങ്ഷൂവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വികാസ് കൃഷ്ണനും (69 കിലോ) ബെലാറസിന്റെ ഏഴാം സീഡ് നൂറുദ്‌സിനോവ് മാഹാമദിനെ തോല്‍പ്പിച്ചു പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിന്റെ ഡേവിഡ് ജോയ്‌സാണ് പ്രീ ക്വാര്‍ട്ടറില്‍ ഭഗവാനെ നേരിടാനിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.